ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ദില്ലി: സ്വവർഗ വിവാഹത്തിന് നിയമസാധുത തേടികൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് ഇന്നും തുടരും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഹർജികളിൽ വാദം കേൾക്കരുത് എന്ന സുപ്രീംകോടതി തള്ളിയിരുന്നു. കോടതിക്കുമുമ്പാകെയുള്ള വിഷയം എന്തെന്ന് മനസ്സിലാക്കാൻ ഹർജിക്കാരുടെ വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു. ഹിന്ദു വിവാഹ നിയമം ഉൾപ്പടെ വ്യക്തിനിയമങ്ങളിലേക്ക് തത്ക്കാലം കടക്കേണ്ടതില്ല എന്ന് പ്രാഥമിക വാദം കേട്ട ശേഷം കോടതി നിരീക്ഷിച്ചു. പ്രത്യേക വിവാഹ നിയമപ്രകാരം നിയമസാധുത നൽകാൻ കഴിയുമോ എന്ന് മാത്രമാകും കോടതി പരിശോധിക്കും.

വിവാഹം ലൈംഗികസുഖത്തിന് മാത്രമുള്ളതല്ല'; സ്വവര്‍ഗവിവാഹം നിയമവിധേയമാക്കരുതെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ സംഘടനകൾ