കേന്ദ്ര എക്‌സൈസ് നികുതിയും സംസ്ഥാനങ്ങളിലെ വാറ്റ് നികുതിയുമുള്‍പ്പെടെയാണ് ഇന്ധന വില ഈടാക്കുന്നത്. സംസ്ഥാന നികുതിക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വിലയില്‍ മാറ്റം വരും. 

ജയ്പുര്‍: ഇന്ധനവില ദിനം തോറും ഉയരുമ്പോല്‍ രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 100 കടന്നു. ബുധനാഴ്ച 101.80 രൂപക്കാണ് പ്രീമിയം പെട്രോള്‍ വിറ്റത്. സാധാരണ പെട്രോളിന് 93.86 രൂപയുമായി ഉയര്‍ന്നു. ഡീസലിന് 85.94 രൂപയാണ് ലിറ്ററിന് വില. രാജസ്ഥാനിലാകെ പെട്രോള്‍ വില 93 രൂപയിലെത്തി. കേന്ദ്ര എക്‌സൈസ് നികുതിയും സംസ്ഥാനങ്ങളിലെ വാറ്റ് നികുതിയുമുള്‍പ്പെടെയാണ് ഇന്ധന വില ഈടാക്കുന്നത്. സംസ്ഥാന നികുതിക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വിലയില്‍ മാറ്റം വരും.

രാജസ്ഥാനില്‍ ഡീസലിന് 28 ശതമാനവും പെട്രോളിന് 38 ശതമാനവുമാണ് വാറ്റ് നികുതി ഈടാക്കുന്നത്. ദില്ലിയേക്കാള്‍ എട്ട് മുതല്‍ 10 രൂപ അധികമാണ് രാജസ്ഥാനിലെ ഇന്ധന വില. മറ്റ് സംസ്ഥാനക്കേള്‍ നാല് മുതല്‍ 11 രൂപവരെ രാജസ്ഥാനിലെ ഇന്ധന വിലയില്‍ മാറ്റമുണ്ട്. ഇന്ധന വില ഉയര്‍ന്നതുകാരണം നിരവധി ട്രക്കുകള്‍ രാജസ്ഥാനില്‍ സര്‍വീസ് നിര്‍ത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ധന വിലവര്‍ധനവിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍.