Asianet News MalayalamAsianet News Malayalam

'മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി ഇന്ധനമില്ല'; കടുത്ത നടപടികളിലേക്ക് ഭുവനേശ്വറിലെ പെട്രോള്‍ പമ്പുകള്‍

പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവയടക്കമുള്ള ഒരു ഇന്ധനവും നല്‍കില്ലെന്നാണ് പമ്പുടമകളുടെ തീരുമാനം. ഞങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. അവര്‍ തങ്ങളുടെ ഹീറോകളാണെന്ന് ഉത്കാല്‍ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് ലാത്ത് പറഞ്ഞു.

Petrol pumps in Bhubaneswar have decided not to provide petrol CNG and diesel to people who dont wear masks
Author
Bhuvaneshwar, First Published Apr 10, 2020, 7:07 PM IST

ഭുവനേശ്വര്‍: മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്ക്  ഇന്ധനം നല്‍കില്ലെന്ന തീരുമാനത്തില്‍ ഒഡിഷയിലെ പെട്രോള്‍ പമ്പുകള്‍. പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവയടക്കമുള്ള ഒരു ഇന്ധനവും നല്‍കില്ലെന്നാണ് പമ്പുടമകളുടെ തീരുമാനം. ഞങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. അവര്‍ തങ്ങളുടെ ഹീറോകളാണെന്ന് ഉത്കാല്‍ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് ലാത്ത് പറഞ്ഞു. 

നേരത്തെ കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി ഒഡീഷ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടിയിരുന്നു.  മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 200 രൂപ പിഴയീടാക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സും ഒഡീഷ സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. ഒരിക്കല്‍ പിഴ ഈടാക്കിയതിന് ശേഷം വീണ്ടും മാസ്‌ക്ക് ഇല്ലാതെ പിടിക്കപ്പെട്ടാലും ഇതേ തുക തന്നെ അടയ്‌ക്കേണ്ടി വരും.

എന്നാല്‍, തുടര്‍ന്നും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 500 രൂപ വരെ വര്‍ധിക്കുമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അസിത് കുമാര്‍ ത്രിപാഠി വിശദമാക്കിയത്. കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതിനാലും ജനങ്ങള്‍ മുന്‍കരുതല്‍ ഒന്നും സ്വീകരിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലുമാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനെ ഇനി ഒരു കുറ്റകൃത്യമായി കാണാനാണ് തീരുമാനം.

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം വരുന്നതിന് മുമ്പ് തന്നെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് ഒഡീഷ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചത്. ഈ കൊവിഡ് കാലത്ത് നിങ്ങളുടെ അച്ചടക്കവും ത്യാഗങ്ങളും മഹാമാരിക്കെതിരെ പോരാടാന്‍ ശക്തി തരുന്നുവെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. അതേസമയം, രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ അന്തിമതീരുമാനം ശനിയാഴ്ച വരുമെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios