മരിക്കാൻ പോകുന്നുവെന്ന് സഹോദരന്റെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന് കണ്ടെത്തി

നാഗ്‌പൂർ: നാഗ്‌പുരിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കർണ്ണാടകത്തിലെ ധർവാദ് ജില്ലയിലെ ബ്യാദാഗി ഗ്രാമത്തിൽ നിന്നുള്ള മന്യുകുമാർ വൈദ്യയാണ് മരിച്ചത്. മെയ് രണ്ടിനാണ് പിജി വിദ്യാർത്ഥിയായി ഗൈനക്കോളജി വിഭാഗത്തിൽ ഇദ്ദേഹം ചേർന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല. മരിക്കാൻ പോകുന്നുവെന്ന് സഹോദരന്റെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നു. 

ലോല മനസ്സിനുടമയായ ഇദ്ദേഹം കവിതകളിൽ തത്പരനായിരുന്നുവെന്നാണ് വിവരം. മറാത്തിയിലും ഹിന്ദിയിലും സംസാരിക്കാൻ അറിയാത്തതിനാൽ രോഗികളോട് ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടിയിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.