ഭരത്പൂർ : രാജസ്ഥാനിലെ ഭരത്പൂരിൽ റോഡരികിൽ പണിനടന്നു കൊണ്ടിരുന്ന പില്ലർ തകർന്നുവീണ്, അതുവഴി നടന്നു പോവുകയായിരുന്ന ഒരു വഴിപോക്കന് ഗുരുതരമായ പരിക്കേറ്റു. സുഹൃത്തുമായി സംസാരിച്ചു കൊണ്ട് നിരത്തിലൂടെ നടന്നു പൊയ്ക്കൊണ്ടിരിക്കുകയായിരുന്ന യാത്രക്കാരന്റെ തലയിലേക്ക് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് പില്ലർ വന്നു വീഴുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ ഇപ്പോഴും ഐസിയുവിൽ തന്നെ തുടരുകയാണ്.

കേവലഭാഗ്യം കൊണ്ടാണ് കൂടെ നടന്നുവന്ന സുഹൃത്ത് സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന റോഡരികിലെ ഒരു കെട്ടിടത്തിൽനിന്നാണ് ഈ പില്ലർ തകർന്നു റോഡിലേക്ക് വന്നു വീണത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.