Asianet News MalayalamAsianet News Malayalam

പൈലറ്റ് ട്രാഫിക്കില്‍ കുടുങ്ങി; എയര്‍ ഇന്ത്യ വിമാനം മൂന്ന് മണിക്കൂര്‍ വൈകി

പൈലറ്റിന് ദില്ലിയിലെ റോഡില്‍ ഗതാഗതക്കുരുക്കില്‍ പെട്ടുപോയതോടെ വിമാനത്താവളത്തില്‍ സമയത്തിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഇതോടെ ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4.20നാണ് പുറപ്പെട്ടത്. 

Pilot stuck in Delhi traffic boarding delayed by 3 hours
Author
New Delhi, First Published Oct 17, 2019, 12:28 PM IST

ബംഗലൂരു: പൈലറ്റ് ട്രാഫിക് കുരുക്കില്‍പെട്ടതോടെ യാത്രക്കാര്‍ വിമാനത്തില്‍ കാത്തിരുന്നത് മൂന്നു മണിക്കൂര്‍. ബുധനാഴ്ച ദില്ലിയില്‍ നിന്നും ബംഗലൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എഐ502 വിമാനമാണ് വൈകിയത്. 

പൈലറ്റിന് ദില്ലിയിലെ റോഡില്‍ ഗതാഗതക്കുരുക്കില്‍ പെട്ടുപോയതോടെ വിമാനത്താവളത്തില്‍ സമയത്തിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഇതോടെ ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4.20നാണ് പുറപ്പെട്ടത്. രാത്രി 7.09ന് ബംഗലൂരുവില്‍ എത്തി. 

വിമാനം വൈകിയതോടെ യാത്രക്കാര്‍ വിവരം തിരക്കി. ചെറിയ അറ്റക്കുറ്റപ്പണി ഉള്ളതിനാല്‍ അരമണിക്കൂര്‍ വൈകുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ മൂന്നു മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെടുന്ന ലക്ഷണമെന്നും കാണാതെ വന്നതോടെ യാത്രക്കാര്‍ ബഹളം വച്ചു. 

ഈ സമയത്താണ് വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ സഹ പൈലറ്റ് ഇതുവരെ എത്തിയില്ലെന്നും പൈലറ്റില്ലാതെ പുറപ്പെടാന്‍ കഴിയില്ലെന്നും അറിയിച്ചത്.

Follow Us:
Download App:
  • android
  • ios