Asianet News MalayalamAsianet News Malayalam

മൂന്നുനാല് വർഷത്തിനുള്ളിൽ ഇന്ത്യൻ റെയിൽവെ പൂണ്ണമായും വൈദ്യുതിവത്കരിക്കും: പീയുഷ് ​ഗോയൽ

2023ഓടെ ഇന്ത്യൻ റെയിൽ‌വെ നൂറ് ശതമാനം വൈദ്യുതിയിൽ പ്രവർത്തിക്കുമെന്നും ഗോയൽ പറഞ്ഞു.

piyush goal says full electrification of indian railway within next few years
Author
Delhi, First Published Nov 25, 2019, 7:48 PM IST

ദില്ലി: അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വെ പൂര്‍ണ്ണമായി വൈദ്യുതിവത്കരിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'അന്തരീക്ഷത്തെ മലിനീകരണത്തില്‍ നിന്ന് മുക്തമാക്കാനാണ് ഇന്ത്യന്‍ റെയില്‍വെ ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് -നാല് വർഷത്തിനുള്ളിൽ റെയിൽവെ പൂർണമായി വൈദ്യുതിവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. കാര്‍ബണ്‍ പുറന്തള്ളുന്നത് തടഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റെയില്‍വെയാകും ഇന്ത്യന്‍ റെയില്‍വെ. ഇതിനു പുറമെ ഊര്‍ജോത്പാദനത്തിനായി സൗരോര്‍ജത്തെ പ്രയോജനപ്പെടുത്തും'- പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. 2023ഓടെ ഇന്ത്യൻ റെയിൽ‌വെ നൂറ് ശതമാനം വൈദ്യുതിയിൽ പ്രവർത്തിക്കുമെന്നും ഗോയൽ പറഞ്ഞു.

2030ഓടെ ഇന്ത്യന്‍ റെയില്‍വെ പൂര്‍ണ്ണമായും കാര്‍ബണ്‍ മുക്തമാകുമെന്ന് പീയുഷ് ഗോയല്‍ നേരത്തെ പറഞ്ഞിരുന്നു. നീതി ആയോഗിന്റെ 2014ലെ കണക്കുകള്‍ പ്രകാരം 6.84 മില്ല്യണ്‍ ടണ്‍ കാര്‍ബണാണ് ഇന്ത്യന്‍ റെയില്‍വെ പുറത്തുവിട്ടിരുന്നത്. 

Follow Us:
Download App:
  • android
  • ios