മുംബൈയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ ഇന്ന് രാത്രി എട്ട് മണിക്കാണ് വിരുന്ന്. പൗരത്വ പ്രതിഷേധത്തിൽ പ്രമുഖ താരങ്ങൾ അണിനിരന്ന പശ്ചാത്തലത്തിലാണ് നീക്കം. ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമില്ല. 

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിൽ ബോളിവുഡ് താരങ്ങളുടെ പിന്തുണ തേടി കേന്ദ്രസർക്കാർ. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് താരങ്ങളെ അത്താഴവിരുന്നിന് ക്ഷണിച്ചിരിക്കുവന്നത്.

Scroll to load tweet…

മുംബൈയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ ഇന്ന് രാത്രി എട്ട് മണിക്കാണ് വിരുന്ന്. പൗരത്വ പ്രതിഷേധത്തിൽ പ്രമുഖ താരങ്ങൾ അണിനിരന്ന പശ്ചാത്തലത്തിലാണ് നീക്കം. ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമില്ല. നിയമഭേദഗതിയെ പരസ്യമായി വിമർശിച്ച ജാവേദ് അക്തർ ഫർഹാൻ അക്തർ, കബീർ ഖാൻ എന്നിവരെയും വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.

Scroll to load tweet…

എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്ത അനുരാഗ് കശ്യപ്, അനുഭവ് സിൻഹ, സ്വര ഭാസ്കർ എന്നിവരെ ക്ഷണിച്ചട്ടില്ലെന്നാണ് വിവരം.
സാധാരണ രീതിയില്‍ കേന്ദ്ര സർക്കാർ നയങ്ങൾക്ക് മികച്ച സ്വീകരണം ലഭിക്കാറുള്ള ബോളിവുഡിൽനിന്ന് നിരവധി എതിർസ്വരങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമെന്നാണ് സൂചന.