Asianet News MalayalamAsianet News Malayalam

മെഡിക്കൽ പിജി പരീക്ഷ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം സുപ്രീം കോടതി തള്ളി

പരീക്ഷ റദ്ദാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികളും ഉണ്ടെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അദ്ധ്യക്ഷയായ കോടതി ചൂണ്ടിക്കാട്ടി

plea against Medical pg exam rejected by Supreme court of India
Author
Delhi, First Published Jul 1, 2021, 3:00 PM IST

ദില്ലി: മെഡിക്കൽ പിജി പരീക്ഷ റദ്ദാക്കി ഇന്‍റേണൽ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിൽ മൂല്യനിര്‍ണയം നടത്തണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. പതിനേഴ് മെഡിക്കൽ പിജി വിദ്യാര്‍ത്ഥികൾ ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി പരമോന്നത നീതിന്യായ കോടതി തള്ളി.

പരീക്ഷ റദ്ദാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികളും ഉണ്ടെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അദ്ധ്യക്ഷയായ കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പിജി വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുകയാണെന്നും പരീക്ഷക്കുള്ള തയ്യാറെടുപ്പിന് പലര്‍ക്കും സാധിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാൽ സുപ്രീം കോടതി ഈ വാദം മുഖവിലക്കെടുത്തില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios