Asianet News MalayalamAsianet News Malayalam

പിഎം കെയേഴ്‌സ് പദ്ധതി വിവരാവകാശ പരിധിയിലുൾപ്പെടുത്തണം, ദില്ലി ഹൈക്കോടതിയിൽ ഹർജി

സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളവ പൊതുസ്ഥാപനമാണെന്നും അതിനാൽ വിവരാവകാശ നിയമ പരിധിയിൽ വരുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു

plea in delhi high court to bring under RTI pm cares fund
Author
Delhi, First Published Jun 4, 2020, 2:34 PM IST

ദില്ലി: പിഎം കെയേഴ്‌സ് പദ്ധതി വിവരാവകാശ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി. പദ്ധതിയിലേക്ക് ലഭിച്ച തുക എത്രയാണെന്നും ഏതൊക്കെ ആവശ്യത്തിന് ചെലവാക്കിയെന്നും വെബ്‌സൈറ്റിൽ ഇടണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാൽപ്പര്യ ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. 

സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളവ പൊതുസ്ഥാപനമാണെന്നും അതിനാൽ വിവരാവകാശ നിയമ പരിധിയിൽ വരുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പിഎം കെയേഴ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. 

കൊവിഡ് പ്രതിരോധം; ഹോം ക്വാറന്‍റീൻ നിര്‍ബന്ധമാക്കി ദില്ലി സര്‍ക്കാര്‍

പി എം കെയേഴേസ് പൊതു സ്ഥാപനം അല്ലാത്തതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല. ആവശ്യമായ വിവരങ്ങൾ പി എം കെയേഴ്‌സിന്റെ സൈറ്റിൽ ലഭ്യമാണ് എന്നുമാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് പബ്ലിക് ഇൻഫോർമേഷൻ ഓഫീസറുടെ മറുപടി. 

കൊവിഡ് പരിശോധനാ ഫലത്തിൽ കൃത്യതയില്ല; കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിക്കെതിരെ ആം ആദ്മി

Follow Us:
Download App:
  • android
  • ios