Asianet News MalayalamAsianet News Malayalam

'ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരെ നടപടി വേണം'; സുപ്രീംകോടതിയിൽ ഹർജി

ജസ്റ്റിസ് എൻവി രമണയ്ക്കെതിരെയുള്ള പരാതി പരസ്യപ്പെടുത്തിയത് ചൂണ്ടികാട്ടിയാണ് ഹർജി. വൈഎസ്ആർ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആന്ധ്രപ്രദേശ് ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് ഹർജി.

Plea in supreme court seeks action against andhra chief minister
Author
Hyderabad, First Published Oct 12, 2020, 11:32 PM IST

ദില്ലി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ജസ്റ്റിസ് എൻവി രമണയ്‍ക്കെതിരെയുള്ള പരാതി പരസ്യപ്പെടുത്തിയത് ചൂണ്ടികാട്ടിയാണ് ഹർജി. വൈഎസ്ആർ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആന്ധ്രപ്രദേശ് ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് ഹർജി. അപകീർത്തികരമായ പ്രസ്താവനകൾ സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആന്ധ്രപ്രദേശിൽ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ജുഡീഷ്യറിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് കോടതി പറഞ്ഞു.

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻവി രമണയ്‍ക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. ജസ്റ്റിസ് രമണയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നാണ് ജഗൻമോഹൻ റെഡ്ഡി കത്തിൽ ആരോപിച്ചിക്കുന്നത്. ചന്ദ്രബാബു നായിഡുവുമായി ജസ്റ്റിസ് രമണയ്ക്ക് അടുത്ത ബന്ധമെന്നും ജഗൻ മോഹൻ ആരോപിച്ചു.

അടുത്ത വർഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എൻവി രമണ. അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്ര ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പരാതിപ്പെട്ടിട്ടുണ്ട്. ആന്ധ്ര എസിബി രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതടക്കം നേരത്തെ കോടതി വിലക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios