ഭരണപക്ഷത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രതിപക്ഷ എംപിമാരിൽ ഒരാളാണ് സുപ്രിയ സുലേ.   

മുംബൈ : മൊബൈൽ ഫോണും വാട്സാപ്പും ഹാക്ക് ചെയ്യപ്പെട്ടതായി എൻസിപി എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ. ദയവായി എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ അരുത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിവരം പൊലീസിൽ അറിയിച്ചതായും സുപ്രിയ സുലേ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ആരാണ് ഫോൺ ഹാക്ക് ചെയ്തതെന്നതിൽ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു. ഭരണപക്ഷത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രതിപക്ഷ എംപിമാരിൽ ഒരാളാണ് സുപ്രിയ സുലേ.

Scroll to load tweet…

'ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി ​ഗൂഢാലോചന നടത്തുന്നു': സുപ്രിയ സുലേ

YouTube video player