പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൃഷ്ണനെന്നും അര്‍ജുനനെന്നും വിശേഷിപ്പിച്ച നടന്‍ രജനികാന്തിനെതിരെ തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം.

ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയ നടപടിയില്‍ അമിത് ഷായെ രജനികാന്ത് കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രതികരണം രജനികാന്തില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്ന് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ എസ് അളഗിരി പറഞ്ഞു. 

മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജുനനുമല്ലെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നവര്‍ എങ്ങനെ കൃഷ്ണനും അര്‍ജുനനുമാകുമെന്ന് അദ്ദേഹം ചോദിച്ചു.

''പ്രിയ രജനികാന്ത്, ദ.വുചെയ്ത് മഹാഭാരതം ഒന്നുകൂടി വായിക്കു, അത് കൃത്യമായി വായിക്കൂ...'' അളഗിരി പറഞ്ഞു. ഞായറാഴ്ചയാണ് കശ്മീര്‍ വിഷയത്തില്‍ രജനികാന്ത് അമിത്ഷായെ അഭിനന്ദിച്ച് രംഗത്തെത്തിയത്.  ''മോദിയും അമിത്ഷാ യും കൃഷ്ണനും അര്‍ജുനനുമാണ്. നമുക്ക് അറിയില്ല കൃഷ്ണനും അര്‍ജുനനും ആരാണെന്ന്'' - രജനികാന്ത് പറഞ്ഞു