അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി  ഗുജറാത്തിലെ കെവാഡിയയില്‍ നര്‍മ്മദ നദീതീരത്തുള്ള പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ശനിയാഴ്ച രാവിലെയായിരുന്നു ചടങ്ങ്. രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. അഹമ്മദാബാദ് നദീമുഖത്ത് നിന്ന് ഏകതാ പ്രതിമവരെയാണ് സര്‍വീസ്. സംസ്ഥാനത്തെ 17 പുതിയ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നു.