വാഗ്നർ പടയുടെ വിമത നീക്കത്തിന് പിന്നാലെയുള്ള റഷ്യൻ സാഹചര്യം ഇരുവരും തമ്മിലുള്ള സംഭാഷണവേളയിൽ ചർച്ചയായി

ദില്ലി : വാഗ്നർ വിമത നീക്കം പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഫോണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. വാഗ്നർ പടയുടെ വിമത നീക്കത്തിന് ശേഷമുള്ള റഷ്യൻ സാഹചര്യം ഇരുവരും ചർച്ച ചെയ്തു. മോസ്കോയിലേക്കുള്ള വിമത നീക്കത്തെ പരാജയപ്പെടുത്തിയതിനെ കുറിച്ചും നിലവിലെ യുക്രൈൻ സംഘർഷ സാഹചര്യവും പുടിൻ വിശദീകരിച്ചതായാണ് വിവരം. 

പുടിൻ ചെല്ലും ചെലവും കൊടുത്ത് വളർത്തി, തിരിഞ്ഞുകൊത്തിയതിന്‍റെ കാരണമിത്; നിസാരക്കാരല്ല ഈ വാഗ്നര്‍ കൂലിപ്പട

Scroll to load tweet…


നോവിച്ചത് പുടിനെ! ഞെട്ടി നിൽക്കുമ്പോള്‍ യുക്രൈന്‍റെ പരിഹാസമേറ്റ് റഷ്യ, വാഗ്നറിന്‍റെ തുടർ നീക്കങ്ങള്‍ എന്താകും?മണിക്കൂറുകളോളം റഷ്യയ്ക്കൊപ്പം ലോകത്തെയും മുൾമുനയിൽ നിർത്തിയ 25,000 അംഗങ്ങളുള്ള വാഗ്നർ കൂലിപ്പട്ടാളം, ഒടുവിൽ റഷ്യൻ സൈന്യത്തിനും ഭരണകൂടത്തിനും എതിരായ പോരാട്ടം അവസാനിപ്പിച്ച് പിന്മാറുകയായിരുന്നു. വാഗ്നർ കൂലിപ്പട്ടാളം മോസ്‌കോ നഗരത്തിൽ കടന്ന് അധികാരം പിടിക്കാൻ ശ്രമിക്കുമെന്ന ആശങ്ക ലോകമെങ്ങും പരന്ന നിമിഷങ്ങളെ പുട്ടിന്റെ ഉറ്റ സുഹൃത്തും റഷ്യയുടെ അയൽരാജ്യമായ ബെലാറൂസിന്റെ പ്രസിഡന്റ്മായ അലക്‌സാണ്ടർ ലൂക്കഷെങ്കോയുടെ അടിയന്തര ഇടപെടലിലൂടെയാണ് മറികടക്കാൻ സാധിച്ചത്. വിമത നീക്കത്തിൽ നിന്നും പിൻമാറിയതിന് പിന്നാലെ വാഗ്നർ സേനാ തലവൻ യെവ്‍ഗെനി പ്രിഗോഷിൻ റഷ്യ വിട്ട് ബെലാറൂസിൽ അഭയം തേടി. 

പ്രിഗോഷിന്റെ കൂലിപ്പട്ടാളത്തിന് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് റഷ്യ; നിയമ നടപടികൾ ഉണ്ടാവില്ല

YouTube video player