പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഉദ്ഘാടന വേദിയില്‍ കറുത്ത മാസ്ക്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അയ്യായിരം കോടിയുടെ വികസന പദ്ധതികള്‍ ചെന്നൈയിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശീയമായി വികസിപ്പിച്ച അര്‍ജുന്‍ യുദ്ധ ടാങ്ക് പ്രധാനമന്ത്രി സൈന്യത്തിന് കൈമാറി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഒ പനീര്‍സെവവുമായി മോദി അനൗപചാരിക ചര്‍ച്ച നടത്തി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഉദ്ഘാടന വേദിയില്‍ കറുത്ത മാസ്ക്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത് മാസ്ക്ക് മാറ്റി മറ്റ് നിറത്തിലുള്ള മാസ്ക്ക് ധരിച്ച ശേഷമാണ് പൊലീസ് ഇവരെ അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ഉള്‍പ്പടെ കറുത്ത മാസ്ക്ക് പൊലീസ് ഒഴിവാക്കി.
