നിരവധി പ്രതിപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് ആം ആദ്മി പാർട്ടി, അവരുടെ ക്ഷേമ പരിപാടികളെ പിന്തുണച്ച് ശക്തമായി രംഗത്തെത്തുകയും ബി.ജെ.പി നേതാക്കളെ തങ്ങളുടെ പദ്ധതികളെ  സൗജന്യ പദ്ധതികള്‍ എന്നു വിളിക്കുന്നതിനെ  വിമർശിക്കുകയും ചെയ്തിരുന്നു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ആളുകളെ ശാക്തീകരിക്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും സൗജന്യങ്ങള്‍ കൊടുക്കുന്നതില്‍ അല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. "മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി" എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍. 2014 മുതൽ മോദി സർക്കാർ ആരംഭിച്ച നിരവധി ക്ഷേമ പരിപാടികൾ ഉദ്ധരിച്ച് അവ സമൂഹത്തിന് ഗുണം ചെയ്തുവെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

"സൗജന്യങ്ങൾ വിതരണം ചെയ്യുകയല്ല, യഥാർത്ഥ ശാക്തീകരണമാണ് തന്‍റെ ലക്ഷ്യം. ശാക്തീകരണത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിച്ചു," ശുചിത്വത്തിനായുള്ള സ്വച്ഛതാ അഭിയാൻ, പാവപ്പെട്ടവർക്ക് പാചക വാതക സിലിണ്ടറുകൾ നൽകുന്ന ഉജ്ജ്വല പദ്ധതി, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളെ പരാമർശിച്ച് ബിജെപി അധ്യക്ഷൻ പറഞ്ഞു. .

വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ് സൗജന്യ പദ്ധതികളായ "ഫ്രീബിസ് സംസ്കാരം" പ്രോത്സാഹിപ്പിക്കുന്നതിന് ചില രാഷ്ട്രീയ പാർട്ടികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി മോദി തന്നെ അടുത്തിടെ രംഗത്ത് എത്തിയത് വലിയ ചര്‍ച്ചയാകുന്നയിടത്താണ്, ബിജെപി ദേശീയ അധ്യക്ഷന്‍റെ പുതിയ പ്രസ്താവന.

നിരവധി പ്രതിപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് ആം ആദ്മി പാർട്ടി, അവരുടെ ക്ഷേമ പരിപാടികളെ പിന്തുണച്ച് ശക്തമായി രംഗത്തെത്തുകയും ബി.ജെ.പി നേതാക്കളെ തങ്ങളുടെ പദ്ധതികളെ സൗജന്യ പദ്ധതികള്‍ എന്നു വിളിക്കുന്നതിനെ വിമർശിക്കുകയും ചെയ്തിരുന്നു.

ആദ്യം മുഖ്യമന്ത്രിയായും ഇപ്പോൾ പ്രധാനമന്ത്രിയായും, ദലിതുകൾ, യുവാക്കൾ, സ്ത്രീകൾ എന്നിവർക്ക് പുറമെ സമൂഹത്തിലെ പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ചൂഷണത്തിന് വിധേയരായവരുടെയും ശാക്തീകരണത്തിലാണ് മോദി ശ്രമിക്കുകയാണെന്ന് നദ്ദ പറഞ്ഞു. അദ്ദേഹത്തിന്‍റെ നയങ്ങൾക്കും പരിപാടികൾക്കും പിന്നിൽ ഒരു തത്ത്വചിന്തയുണ്ടെന്നും അവ സമൂഹത്തിന് ഗുണം ചെയ്യുമെന്നും നദ്ദ പറഞ്ഞു.

മാലിന്യം പെറുക്കുന്നതിന്‍റെ വീഡിയോകളുടെ പേരില്‍ കോൺഗ്രസ് മോദിയെ പരിഹസിക്കുക പതിവായിരുന്നു, എന്നാൽ ഇത് ശുചിത്വത്തെക്കുറിച്ചുള്ള ചിന്താഗതി മാറ്റാൻ രാജ്യത്തെ സഹായിച്ചു, അതേസമയം പാവപ്പെട്ടവര്‍ ബാങ്ക് അക്കൌണ്ട് തുറന്നതോടെ, ദരിദ്രർക്ക് ലഭിക്കുന്ന ക്ഷേമനിധി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്ന അവസ്ഥയുണ്ടായി അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി എല്ലായ്‌പ്പോഴും ഒരു മിഷൻ മോഡിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് എല്ലാ സര്‍വേകളിലും അദ്ദേഹത്തിന്‍റെ ജനപ്രീതി ഉയരുന്നത് കാണിക്കുന്നത്, മോദി രാഷ്ട്രീയവും സമ്പദ്‌വ്യവസ്ഥയും ഉൾക്കൊള്ളുന്നതും വികസനവും പരിശീലിച്ചിട്ടുണ്ടെന്നും നദ്ദ പറഞ്ഞു.

വിരമിച്ച സുപ്രീംകോടതി ജസ്റ്റിസുമാർക്ക് ഒരു വർഷം വരെ സുരക്ഷ നൽകാൻ നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ

ബിൽക്കിസ് ബാനുവിന് വേണ്ടി സുഭാഷിണി അലിയും മഹുവ മൊയിത്രയും, വാദം കപിൽ സിബൽ; സുപ്രീം കോടതിയിൽ ഇന്ന് നടന്നത്...