Asianet News MalayalamAsianet News Malayalam

Indian Navy Day 2021 : നാവികസേന ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

സേനയുടെ മാതൃകാപരമായ സംഭാവനകളിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന വേളകളില്‍ മുന്‍നിരയില്‍ നിന്നുള്ള സേനാ പ്രവര്‍ത്തനത്തേയും പ്രധാനമന്ത്രി

PM Modi extends his greetings on the occasion of Indian Navy Day
Author
New Delhi, First Published Dec 4, 2021, 12:31 PM IST

നാവികസേന ദിനാശംസകൾ (Indian Navy Day) നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). സേനയുടെ മാതൃകാപരമായ സംഭാവനകളിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന വേളകളില്‍ മുന്‍നിരയില്‍ നിന്നുള്ള സേനാ പ്രവര്‍ത്തനത്തേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

നാവിക സേനയിലെ ഓരോ അംഗങ്ങള്‍ക്കും അവരുടെ കുടുംബത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും  ആശംസകള്‍ നേര്‍ന്നു. ഇന്ത്യയുടെ ജലാതിര്‍ത്തികളുടെ സംരക്ഷണത്തോടൊപ്പം ആഭ്യന്തര വെല്ലുവിളികളില്‍ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് അഭിമാനം പകരുന്നതാണെന്നും അമിത് ഷാ പറയുന്നു. 

1971ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിലെ നാവിക സേനയുടെ ധീര സേവനങ്ങളുടെ സ്മരണയ്ക്കായി ഡിസംബര്‍ 4 ന് ഇന്ത്യന്‍ നേവി ദിനം ആചരിക്കുന്നു. രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷണത്തിന്  ഇന്ത്യന്‍ നാവിക സേന ചെയ്യുന്ന ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിക്കുന്നതിനൊപ്പം ആ സേവനങ്ങളേക്കുറിച്ച് സാധാരണക്കാരന് അറിവ് പകരുക എന്ന ലക്ഷ്യം കൂടിയാണ് ഇന്നേ ദിവസം മുന്നോട്ട് വയ്ക്കുന്നത് . 
 

Follow Us:
Download App:
  • android
  • ios