ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം സൈനികരോടൊപ്പമായിരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 2014 മുതല്‍ അദ്ദേഹം സൈനികരോടൊപ്പമാണ് ദീപാവലി ആഘോഷിക്കാറുള്ളത്. ഇക്കുറിയും പതിവ് തെറ്റാന്‍ സാധ്യതയില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലോ അല്ലെങ്കില്‍ രാജസ്ഥാനിലെ ജെയ്‌സാല്‍മീറിലോ ആയിരിക്കും അദ്ദേഹത്തിന്റെ ദീപാവലി ആഘോഷമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യം കാക്കുന്ന സൈനികര്‍ക്ക് വേണ്ടി ദീപാവലി ദിനത്തില്‍ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ട്വിറ്ററിലൂടെ ആഹ്വാനം നല്‍കിയിരുന്നു. സംയുക്ത െൈസെനിക മേധാവി ബിബിന്‍ റാവത്തും പ്രധാനമന്ത്രിയെ അനുഗമിച്ചേക്കും. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ രജൗരി ജില്ലയിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.