Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി പോളണ്ടിലേക്ക്;യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുമെന്ന് മോദി

പോളണ്ട്, യുക്രെയിൻ സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചത്

pm modi's visit to Poland and Ukraine Modi will present India's vision to end the conflict in Ukraine
Author
First Published Aug 21, 2024, 11:36 AM IST | Last Updated Aug 21, 2024, 12:12 PM IST

ദില്ലി: റഷ്യ -യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ കാഴ്ചപാട് യുക്രെയിൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളണ്ട്, യുക്രെയിൻ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി യാത്ര തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കി. 

വെള്ളിയാഴ്ച ഏഴു മണിക്കൂർ  പ്രധാനമന്ത്രി യുക്രെയിൻ തലസ്ഥാനമായ കീവിലുണ്ടാകും.  യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും നരേന്ദ്ര മോദി കാണും. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ  എത്തുക. വൈകിട്ട് അഞ്ചരയ്ക്ക് പോളണ്ടിലെത്തുന്ന പ്രധാനമന്ത്രിയെ മലയാളിയായ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്കിൻറെ നേതൃത്വത്തിൽ സ്വീകരിക്കും.  പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും.

45 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. പോളണ്ട് സന്ദര്‍ശനത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി യുക്രെയിനിലേക്ക് പോവുക.  നയതന്ത്ര ബന്ധം ആരംഭിച്ച് 30വര്‍ഷത്തിനുശേഷം യുക്രെയിൻ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 

ട്രെയിൻ കന്യാകുമാരിയിലെത്തിയ സമയത്തെ ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി; ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല

 

Latest Videos
Follow Us:
Download App:
  • android
  • ios