ദില്ലി: രാജ്യത്തെ ഇന്ന് രാത്രി എട്ട് മണിക്ക് അഭിസംബോധന ചെയ്യുമെന്ന് പ്രാധാനമന്ത്രിയുടെ ഓഫീസ്. ട്വിറ്ററിലാണ് പ്രഖ്യാപനം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇത് സംബന്ധിച്ച ട്വീറ്റ് വന്നിരുന്നു. എന്നാല്‍ ഈ ട്വീറ്റ് ഓള്‍ ഇന്ത്യ റേഡിയോ നീക്കം ചെയ്തിരുന്നു.