Asianet News MalayalamAsianet News Malayalam

മോദി രാജ്യത്തെയും ബിജെപിയുടെയും ഉന്നത നേതാവ്; പ്രശംസയുമായി ശിവസേന നേതാവ്

മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചക്ക് ശേഷം ഉദ്ധവ് താക്കറെയും നരേന്ദ്രമോദിയും പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹത്തിന് കാരണമായത്.
 

PM Modi Top Leader Of Country, Party Says Shiv Sena's Sanjay Raut
Author
New Delhi, First Published Jun 10, 2021, 8:19 PM IST

ദില്ലി: നരേന്ദ്ര മോദിയെ പ്രശംസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രശംസയുമായി ശിവസേന രംഗത്തെത്തിയത്. മോദി രാജ്യത്തെയും ബിജെപിയിലെയും ഉന്നത നേതാവാണെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രശംസ. അതേസമയം മോദിയുമായി ഉദ്ധവ് താക്കറെ നടത്തിയത് രാഷ്ട്രീയമായ കൂടിക്കാഴ്ചയല്ലെന്ന് ശിവസേന മുഖപത്രം സാമ്‌ന എഴുതി. ആരുമായുമുള്ള ബന്ധം തകര്‍ന്നിട്ടില്ലെന്നും ഉദ്ധവ് താക്കറെയും വ്യക്തമാക്കി. 

ബിജെപി-ശിവസേന സഖ്യം തകര്‍ന്നതിന് ശേഷം ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച നേതാവാണ് സഞ്ജയ് റാവത്ത്. മോദിയുമായുള്ള താക്കറെയുടെ കൂടിക്കാഴ്ചയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുന്നില്ല. ഇതിനെക്കുറിച്ച് ഔ്യോഗിക പ്രസ്താവനക്കില്ല. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ബിജെപി അതിന്റെ വിജയത്തിന് നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു, ഇപ്പോള്‍ അദ്ദേഹം രാജ്യത്തെയും ബിജെപിയുടെയും ഉന്നത നേതാവാണ്- വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചക്ക് ശേഷം ഉദ്ധവ് താക്കറെയും നരേന്ദ്രമോദിയും പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹത്തിന് കാരണമായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios