ദില്ലി: ജവഹർ ലാൽ നെഹ്റു സർവ്വകലാശാലയിൽ സ്ഥാപിച്ച സ്വാമി വിവേകാനന്ദൻ്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. 

എല്ലാ ആശയങ്ങളും നാടിൻ്റെ വികസനത്തിന് വേണ്ടിയാവണമെന്നും പ്രതിമ അനാച്ഛാദനം ചെയ്തു കൊണ്ട് മോദി പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ രാജ്യം സ്വയം പര്യാപ്തമാകണമെന്നാണ് സ്വാമി വിവേകാനന്ദൻ ആഗ്രഹിച്ചത്. പുതിയ വിദ്യാഭ്യാസ നയം ഊന്നല്‍ നല്‍കുന്നതും സ്വയം പര്യാപ്തതയ്ക്കാണെന്നും  നരേന്ദ്ര മോദി പറഞ്ഞു.

വിവേകാനന്ദൻ്റെ പ്രതിമ ജെഎൻയു ക്യാംപസിൽ സ്ഥാപിക്കപ്പെടുമ്പോൾ അങ്ങേയറ്റം അഭിമാനം തോന്നുന്നു. ജെഎൻയു ക്യാപംസിലെ പ്രതിമ ഏവരിലും ഊർജ്ജവും ധൈര്യവും പകരട്ടെയെന്ന് ആശംസിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.