കോയമ്പത്തൂരിലെ മോദിയുടെ റോഡ് ഷോയിൽ അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തതും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്

ചെന്നൈ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമി‌ഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കോയമ്പത്തൂർ സന്ദർശനവുമായി ബന്ധപ്പെട്ട് തമി‌ഴ്നാട്ടിലെ സിപിഐ നേതൃത്വമാണ് പരാതി നൽകിയത്. ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി പാര്‍ട്ടി പരിപാടിക്കായി കോയമ്പത്തൂരിലെത്തിയപ്പോൾ സര്‍ക്കാര്‍ അതിഥി മന്ദിരം ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് കോയമ്പത്തൂരിലെ മോദിയുടെ റോഡ് ഷോയിൽ അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തതും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പെരിയസാമിയാണ് പരാതി നൽകിയത്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്