പുണെ: ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുണെയിലെ റൂബി ഹാള്‍ ക്ലിനിക്കിലാണ് അരുണ്‍ ഷൂരി ചികിത്സയില്‍ കഴിയുന്നത്. വീടിന് സമീപം കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അരുണ്‍ ഷൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആശുപത്രിയില്‍ അരുണ്‍ ഷൂരിയെ സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ തിരക്കിയെന്നും അദ്ദേഹത്തിന്‍റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹവുമായുള്ള കൂടിക്കാഴ്ച അത്ഭുതം നിറഞ്ഞതാണെന്നും മോദി ട്വീറ്റ് ചെയ്തു. അരുണ്‍ ഷൂരിയുടെ നില മെച്ചപ്പെടുന്നുവെന്ന് ഡോക്ടര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വീഴ്ചയില്‍ തലക്കാണ് അരുണ്‍ ഷൂരിക്ക് പരിക്കേറ്റത്.