"യുപിയുടെ ഊർജ്ജസ്വലനായ മുഖ്യമന്ത്രി യോഗിയാദിത്യനാഥ് ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വത്തിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കി''

ദില്ലി: ജന്മദിനമാഘോഷിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 50-ാം ജന്മദിനമാണ് യോ​ഗി ആദിത്യനാഥ് ആഘോഷിക്കുന്നത്. യോ​ഗി ആദിത്യനാഥിന്റെ ഊർജസ്വലമായ നേതൃത്വത്തിന് കീഴിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പൂരിൽ നിന്ന് അഞ്ച് തവണ എംപിയായ ആദിത്യനാഥിനെ 2017ലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതൃത്വം തെരഞ്ഞെടുത്തത്. 2022ലെ തെരഞ്ഞെടുപ്പിലും വൻവിജയത്തോടെ യോ​ഗി ഭരണത്തുടർച്ച നേടി.

Scroll to load tweet…

"യുപിയുടെ ഊർജ്ജസ്വലനായ മുഖ്യമന്ത്രി യോഗിയാദിത്യനാഥ് ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വത്തിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കി. സംസ്ഥാനത്തെ ജനങ്ങൾക്ക് അദ്ദേഹം ജനപക്ഷ ഭരണം ഉറപ്പാക്കി. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.- മോദി ട്വീറ്റ് ചെയ്തു.