അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ചർച്ചയാവും. അഫ്ഗാനിസ്ഥാൻ, ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ്. ഈ സാഹചര്യത്തിൽ പുതിയ താലിബാൻ ഭരണകൂടത്തിലെ നേതാക്കൾ ഉച്ചകോടിയിൽ സംസാരിച്ചേക്കും

ദില്ലി: ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. തജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന ഉച്ചകോടിയിൽ വിർച്ച്വലായാവും മോദിയുടെ പങ്കാളിത്തം. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ചർച്ചയാവും.

അഫ്ഗാനിസ്ഥാൻ, ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ്. ഈ സാഹചര്യത്തിൽ പുതിയ താലിബാൻ ഭരണകൂടത്തിലെ നേതാക്കൾ ഉച്ചകോടിയിൽ സംസാരിച്ചേക്കും. അഫ്ഗാനിസ്ഥാനിൽ എല്ലാവർക്കും പങ്കാളിത്തമുള്ള ഭരണസംവിധാനം എന്ന ആവശ്യം ഇന്ത്യ ഉച്ചകോടിയിൽ ആവർത്തിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona