userpic
user icon
0 Min read

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഉന്നത തലയോഗം വിളിച്ച് പ്രധാനമന്ത്രി; മന്ത്രിമാരുമായി കൂടിക്കാഴ്ച

PM narendra modi calls high-level meeting amid continued Pakistan provocations on border
rajnath singh

Synopsis

ആക്രമണത്തിൽ വീടുകൾ തകർന്നു. രാവിലെ വീടുകളിൽ ആളുകൾ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആളപായമില്ലെന്നാണ് റിപ്പോർട്ട്.

ദില്ലി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചു. പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തി. സേന മേധാവിമാരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. വിദേശ കാര്യ മന്ത്രിയും പ്രതിരോധമന്ത്രിയും രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചെങ്കിലും മാറ്റി വെക്കുകയായിരുന്നു. നിലവിൽ ജമ്മുവിൽ ജനവാസ മേഖലയിൽ ഷെല്ലാക്രമണം നടന്നിട്ടുണ്ട്. ആക്രമണത്തിൽ വീടുകൾ തകർന്നു. രാവിലെ വീടുകളിൽ ആളുകൾ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആളപായമില്ലെന്നാണ് റിപ്പോർട്ട്.

പാക് പ്രകോപനം തുടരുന്നു, നിലയ്ക്കാതെ സ്ഫോടനശബ്ദം, ജമ്മു വിമാനത്താവളത്തിൽ പാക് ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Download App

Latest Videos