ദില്ലി: ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ബൂത്ത്‌ പിടുത്തം ആയിരുന്നു ഒരു കാലത്തു വാർത്ത‍ എങ്കിൽ സമാധാനപൂർണമായ തെരഞ്ഞെടുപ്പ് ആണ് നടന്നത്. മണിപ്പൂരിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും തെലങ്കാനയിലും ബിജെപി വലിയ വിജയം നേടി. രാജ്യത്തു എല്ലായിടത്തും സാന്നിധ്യം ഉള്ള പാർട്ടിയായി ബിജെപി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാട്ടുഭരണം തള്ളിയ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തു. ബിജെപിക്കും എൻഡിഎക്കും ഒരേ ഒരു അജണ്ട മാത്രം ആണ് ഉള്ളത്. അത് വികസനം ആണെന്നും നിശബ്ദ വോട്ടര്‍മാരാണ് ബിജെപിയുടെ കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.