Asianet News MalayalamAsianet News Malayalam

മോദിക്ക് അർജന്റീനയുടെ സ്നേ​ഹ സമ്മാനം;  മെസ്സിയുടെ ജഴ്സി നൽകി അർജന്റീനൻ കമ്പനി

ഖത്തർ ലോകകപ്പ് ഫൈനലിൽ ആവേശകരമായ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടി‌യതിന് പിന്നാലെ അർജന്റീനയെയും മെസ്സിയെയും മോദി അഭിനന്ദിച്ചിരുന്നു. 

PM Narendra Modi receives Lionel Messi Argentina jersey prm
Author
First Published Feb 8, 2023, 3:18 PM IST

ബെം​ഗളൂരു: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിഹാസ താരം ലിയോണൽ മെസ്സിയുടെ ജഴ്സി സമ്മാനിച്ച് അർജന്റീനൻ കമ്പനി വൈപിഎഫ്.   ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിന്റെ ഭാഗമായി വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസാണ് മോദിക്ക് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഖത്തർ ലോകകപ്പ് ഫൈനലിൽ ആവേശകരമായ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടി‌യതിന് പിന്നാലെ അർജന്റീനയെയും മെസ്സിയെയും മോദി അഭിനന്ദിച്ചിരുന്നു. 

“ലോകകപ്പ് ഫൈനൽ ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിലൊന്നായി ഓർമ്മിക്കപ്പെടും. ചാമ്പ്യൻമാരായ അർജന്റീനക്ക് അഭിനന്ദനങ്ങൾ! ടൂർണമെന്റിൽ അവർ മിന്നുന്ന പ്രകടനമാണ് നടത്തിയത്. അർജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ വിജയത്തിൽ ആഹ്ലാദിക്കുന്നു! - മോദി അദ്ദേഹം ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച ബംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിന്റെ ഉദ്ഘാടന വേളയിൽ ഹരിത ഊർജ മേഖലയിൽ മൂന്ന് സംരംഭങ്ങൾക്കാണ് മോദി തുടക്കം കുറിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ 'അൺബോട്ടിൽഡ്' പ്രൊജക്ട്, സോളാർ കുക്കിംഗ് സിസ്റ്റ, എഥനോൾ മിശ്രിത ഇന്ധന പ​ദ്ധതിയായ E20 എന്നിവക്കാണ് തുടക്കം കുറിച്ചത്. 

 

Follow Us:
Download App:
  • android
  • ios