ദില്ലി: ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും. ധനകാര്യ രംഗത്തിൻ്റെ ഭാവിയും, കാര്യക്ഷമമായ നടത്തിപ്പും ചർച്ചയാകും. കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക രംഗത്തിന് ഉത്തേജനം നൽകാനുള്ള വിവിധ മാർഗങ്ങൾ യോഗം പരിശോധിക്കും. ധനകാര്യ മന്ത്രാലയത്തിലേതടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വൈകുന്നേരം നാല് മണിക്ക് നടക്കുന്ന വിഡിയോ കോൺഫറൻസിൽ പങ്കെടുക്കും. സാമ്പത്തിക രംഗത്തെ വിവിധ മേഖലകളുമായി പ്രധാനമന്ത്രി തുടരുന്ന ചർച്ചയുടെ ഭാഗമാണിത്.