ഈ ദീപാവലി ഉത്സവം കൂടുതൽ തെളിച്ചവും സന്തോഷവും നൽകട്ടെയെന്നും എല്ലാവരും ആരോഗ്യമുള്ളവരുമായിരിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. 

ദില്ലി: രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദീപാവലി ഉത്സവം കൂടുതൽ തെളിച്ചവും സന്തോഷവും നൽകട്ടെയെന്നും എല്ലാവരും ആരോഗ്യമുള്ളവരുമായിരിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ഇത്തവണ ദീപാവലി ദിനത്തില്‍ സൈനികര്‍ക്കായി ഒരു ദീപം എല്ലാവരും തെളിക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Scroll to load tweet…

പ്രധാനമന്ത്രിയുടെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികർക്കൊപ്പമാണ്. രാജസ്ഥാനിലെ ജയ്സാൽമെറിൽ സൈനികർക്കൊപ്പം ദീപാവലി ദിനം പ്രധാനമന്ത്രി ചിലവഴിക്കും. കഴിഞ്ഞ ആറ് വര്‍ഷമായി അതിര്‍ത്തി കാക്കുന്ന ധീരന്മാര്‍ക്കൊപ്പമാണ് ദീപാവലി ദിനം പ്രധാനമന്ത്രി ചെലവഴിക്കുന്നത്. മധുരം വിതരണം ചെയ്തും സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്നുമാണ് മോദി മടങ്ങാറുള്ളത്.