പരിപാടിയില്‍ പങ്കെടുക്കുന്നതും ചിന്തകൾ പങ്കുവയ്ക്കാനാകുന്നതും സന്തോഷകരമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു

ദില്ലി: ജെഎൻയു ക്യാമ്പസിനകത്ത് പുതുതായി പണിത സ്വാമി വിവേകാനന്ദന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അനാച്ഛാദനം ചെയ്യും. ആറരയ്ക്ക് നടക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറൻസിലൂടെയാകും ങ്കെടുക്കുകയെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതും ചിന്തകൾ പങ്കുവയ്ക്കാനാകുന്നതും സന്തോഷകരമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

ഏറ്റവും മികച്ച ചിന്തകരിലും ആത്മീയ നേതാക്കളിലുമൊരാളായ സ്വാമി വിവേകാനന്ദന് ജന്മം നല്‍കിയത് ഇന്ത്യയുടെ അഭിമാനമാണെന്ന് ജെഎൻയു വൈസ് ചാൻസലര്‍ എം ജഗദീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്ര്യം, വികസനം, ഐക്യം. സമാധാനം തുടങ്ങിയ സന്ദേശങ്ങളിലൂടെ വിവേകാനനന്ദൻ യുവജനതയെ പ്രചോദിപ്പിച്ചിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.

Scroll to load tweet…