ദില്ലി: സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ താരത്തെ പരിചയപ്പെടാം. വെറും രണ്ടു ചിത്രങ്ങൾ കൊണ്ടാണ് എട്ടരമാസം മാത്രം പ്രായമുള്ള ഈ താരം രാജ്യത്തിന്‍റെയാകെ ശ്രദ്ധ നേടിയത്. രണ്ട് ക്ളിക്കുകൾ. ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രങ്ങൾക്ക് ലൈക്കടിച്ചത് ലക്ഷങ്ങൾ. എല്ലാവരും അന്വേഷിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ ഈ കുഞ്ഞ് അതിഥി ആരെന്ന്. ഒടുവിൽ കണ്ടെത്തി. ബിജെപി എംപി സത്യനാരായണ ജതിയയുടെ ചെറുമകൾ. രുദ്രാക്ഷരി

മോദി തന്നെ താരമാക്കിയതൊന്നും അറിയാത്ത രുദ്രാക്ഷരിക്ക് ക്യാമറ കണ്ടപ്പോൾ കൗതുകം. ചോക്ളേറ്റ് കഴിക്കാറായില്ല. അമ്മ ഡോ.ജ്യോതിക്കും അച്ചൻ രാജ്കുമാറിനുമൊപ്പമാണ് കൊച്ചു രുദ്രാക്ഷരിയും പ്രധാനമന്ത്രിയെ കാണാനെത്തിയത്. ചിത്രങ്ങൾ തരംഗമായതോടെ രുദ്രാക്ഷരി ഇപ്പോൾ വലിയ തിരക്കിലാണ്. ഫോണിലൂടെയും നേരിട്ടും വരുന്ന അന്വേഷണങ്ങൾക്ക് മറുപടി പറയുന്ന തിരക്കിലാണ് വീട്ടുകാരും.