പാർലമെന്‍റ് വളപ്പിനുള്ളിൽ കത്തിയുമായെത്തിയ ആളെ പൊലീസ് പിടികൂടി. അക്രമിയെ പാർലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ദില്ലി: പാർലമെന്‍റ് വളപ്പിനുള്ളിൽ കത്തിയുമായി അതിക്രമിച്ച് ഓടിക്കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി. ദില്ലി ലക്ഷിനഗർ സ്വദേശി സാഗർ ഇൻസയാണ് ബൈക്കുമായി അതിക്രമിച്ചു കയറിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
സുരക്ഷ ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും ഇയാൾ നിർത്താതെ ഉള്ളിലേക്ക് കടക്കുകയായിരുന്നു. ദേര സച്ച സൗത സ്ഥാപകനും ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീമിന്‍റെ അനുയായിയാണ് സാഗർ ഇൻസ. പാർലമെൻറ് പൊലീസ് സ്റ്റേഷനിലുള്ള സാഗർ ഇൻസയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളുടെ കൈവശം കത്തിയുമുണ്ടായിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
