മധുര: തമിഴ്‌നാട്ടില്‍ സമ്പര്‍ക്ക വിലക്കിനിടെ കാമുകിയെ കാണാനിറങ്ങിയ യുാവാവിനെ പൊലീസ് പിടികൂടി. മധുരയില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ ശിവഗംഗയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. കാമുകിയുടെ വീട്ടില്‍ നിന്ന് യുവാവിനെ പിടികൂടിയ പൊലീസ് ഇയാളെയും കാമുകിയെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

24കാരനായ ഇയാള്‍ അടുത്തിടെയാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. വിദേശത്ത് നിന്ന് എത്തിയതിനാല്‍ ഇയാള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ ബന്ധത്തിന് എതിരാണെന്നും പ്രണയബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമായതു കൊണ്ടാണ് പെണ്‍കുട്ടിയെ കാണാന്‍ പോയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക