മുംബൈ: പ്രണയ നൈരാശ്യത്തെ തുടർന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്തു. മുംബൈയിലെ സബർബൻ വിക്രോലിയിലെ ടാഗോർ നഗറിലാണ് സംഭവം. 29കാരനായ പൊലീസ് ഉദ്യോ​ഗസ്ഥനാണ് ആത്മഹത്യ ചെയ്തത്.

രാമേശ്വർ ഹങ്കാരെ എന്ന സഹപ്രവർത്തകനാണ് പൊലീസുകാരനെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ രാമേശ്വർ ഇയാളെ  ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ‌സംഭവ സ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. 

പ്രണയ ബന്ധം തകർന്നതിലെ വിഷമത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് കത്തിൽ രേഖപ്പെടുത്തിയതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് തുടർ അന്വേഷണം ആരംഭിച്ചു.