ഓട്ടോ ഡ്രൈവർ പരാതിയുമായി രം​ഗത്തെത്തിയില്ലെങ്കിലും വീഡിയോ വൈറലായതിനെ തുടർന്ന് അധികൃതർ നടപടയെടുക്കുകയായിരുന്നു.

മുംബൈ: ട്രാഫിക് ഡ്യൂട്ടിക്കിടെ ഓട്ടോ ഡ്രൈവറിൽ നിന്ന് 200 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥന് ആറുമാസം സസ്പെൻഷൻ. താനെ കല്യാൺ ഈസ്റ്റിൽ ജോലി ചെയ്യുന്ന നിവ്രുതു മാനാവാനെ എന്നയാൾക്കാണ് സസ്പെൻഷൻ ലഭിച്ചത്. അസി. സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഇയാൾ വിരമിക്കാൻ ആറുമാസം കൂടിയേ ബാക്കിയുള്ളൂ. ഒളിക്യാമറയിൽ കുടുങ്ങി‌യതാണ് പൊലീസുകാരന് വിനയായത്.

ഓട്ടോ ഡ്രൈവർ പരാതിയുമായി രം​ഗത്തെത്തിയില്ലെങ്കിലും വീഡിയോ വൈറലായതിനെ തുടർന്ന് അധികൃതർ നടപടയെടുക്കുകയായിരുന്നു. കല്യാണിലെ ചക്കിനൗക്കയിൽ നിയമം ലംഘിച്ചതിനാണ് പൊലീസ് ഓട്ടോ ഡ്രൈവറെ തടഞ്ഞത്. വിട്ടയക്കാനായി 200 രൂപ ആവശ്യപ്പെ‌ടുകയായിരുന്നു. 500 രൂപയാണ് പൊലീസുകാരൻ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തന്റെ കൈയിൽ 100 രൂപയേ ഉള്ളൂവെന്ന് ഡ്രൈവർ പറഞ്ഞു. പണം കൊണ്ടുവരാൻ ബന്ധുവിനെ വിളിക്കാനും പൊലീസുകാരൻ ആവശ്യപ്പെട്ടു. ഒടുവിൽ 200 രൂപ നൽകാമെന്ന് ഓട്ടോ ഡ്രൈവർ സമ്മതിച്ചു. പണം വാങ്ങിയതിന്റെ റസീപ്റ്റ് ഇ‌യാൾക്ക് നൽകിയില്ല.

Scroll to load tweet…

കല്യാൺ സിറ്റിസൺ ഫോറമാണ് ഡിജിപിയെ ടാ​ഗ് ചെയ്ത് വീഡിയോ ട്വീറ്റ് ചെയ്തത്. കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.