സൂറത്ത്: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. അടച്ചുപൂട്ടി വീട്ടിലിരുന്ന്, സാമൂഹിക അകലം പാലിക്കുന്നത് വഴി കൊവിഡ് 19 ബാധയിൽ നിന്ന് രക്ഷ നേടാൻ സാധിക്കും. എന്നാൽ ലോക്ക് ഡൗണിന്റെ ​ഗൗരവം മനസ്സിലാകാത്ത ചിലരെങ്കിലും ഇപ്പോഴും നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നുണ്ട്. അത്തരം ആൾക്കാരെ ബോധവത്കരിക്കുന്നതിനായി വ്യത്യസ്തമായ ഒരു നീക്കവുമായി റോഡിലിറങ്ങിയിരിക്കുകയാണ് സൂറത്തിലെ മഹുവായിലെ പൊലീസ് ഉദ്യോ​ഗസ്ഥർ. 

കൊറോണ വൈറസ് ഘടനയുടെ വേഷം ധരിച്ചാണ് ഈ പോലീസുകാർ നിരത്തിലിറങ്ങിയിരിക്കുന്നത്. റോഡിൽ കാണുന്ന ജനങ്ങളോട് വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്. ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സാധ്യമായ ഇടങ്ങളിലെല്ലാം എത്തി ബോധവത്കരണം നടത്താനാണ് തീരുമാനം. പൊലീസ് ഉദ്യോ​ഗസ്ഥരിലൊരാൾ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 122 പേരിലാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 11 പേർ മരിച്ചു