പരപ്പന അഗ്രഹാര ജയിലില്‍ നിന്നടക്കം ഗുണ്ടാനേതാക്കൾ കഴിഞ്ഞിരുന്ന സെല്ലുകളില്‍ നിന്നും നൂറുകണക്കിന് മാരകായുധങ്ങളും മൊബൈല്‍ ഫോണും ലഹരിമരുന്നുകളും പിടിച്ചെടുത്തു. 

ബെംഗളൂരു: ബെംഗളൂരുവിലെ ജയിലുകളില്‍ സെന്‍റട്രല്‍ ക്രൈംബ്രാഞ്ചിന്‍റെ മിന്നല്‍ പരിശോധന. പരപ്പന അഗ്രഹാര ജയിലില്‍ നിന്നടക്കം ഗുണ്ടാനേതാക്കൾ കഴിഞ്ഞിരുന്ന സെല്ലുകളില്‍ നിന്നും നൂറുകണക്കിന് മാരകായുധങ്ങളും മൊബൈല്‍ ഫോണും ലഹരിമരുന്നുകളും പിടിച്ചെടുത്തു. 

ജയിലിലുള്ളവരെയും, ജാമ്യത്തിലിറങ്ങിയ വിവിധ കേസിലെ പ്രതികളുമായ നാനൂറ് പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയാണ്. നഗരത്തില്‍ ഈയിടെയായി നടന്ന ഗുണ്ടാ ആക്രമണങ്ങളില്‍ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ജയിലിനകത്ത് നിന്നും അക്രമികൾക്ക് സഹായമെത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധനയെന്നാണ് വിവരം. വിവിധയിടങ്ങളില്‍ പരിശോധനകൾ തുടരുകയാണ്.