സ്ത്രീകളും കുട്ടികളും അടങ്ങുന്ന 31 അംഗ സംഘം കന്യാകുമാരിയില്‍ നിന്നാണ് ബൈക്കില്‍ യാത്ര തിരിച്ചത്. തിരുനെൽവേലിയിൽ വച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്.
ഇന്നലെ സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷന് മുന്നിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ചിരുന്നു. ഒരുമണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ പൊലിസ് ലാത്തി വീശിയാണ് അതിഥി തൊഴിലാളികളെ മടക്കിയത്.
ബീഹാർ ബംഗാൾ എന്നിവടങ്ങളിൽ നിന്നെത്തിയവരായിരുന്നു ഭൂരിഭാഗവും. ബാന്ദ്രയിൽ നിന്ന് വൈകീട്ട് ട്രെയിൻ സര്‍വ്വീസ് തുടങ്ങുന്നുണ്ടെന്ന വ്യാജപ്രചാരണം നടന്നതായി ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു.
