ഒരു വിഭാഗം ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കി. മറ്റുള്ളവർ പ്രതിഷേധവുമായി റോഡിൽ തുടരുകയാണ്. പൊലീസുകാർ ആക്രമിച്ചെന്ന് വനിതാ ഡോക്ടർമാർ പറഞ്ഞു.
ദില്ലി: ദില്ലിയിൽ (Delhi) പിജി നീറ്റ് കൗൺസിലിംഗ് വൈകുന്നതിൽ പ്രതിഷേധിച്ച് (Protest) സമരം ചെയ്ത ഡോക്ടർമാർക്കെതിരെ (Doctors) പൊലീസ് നടപടി. പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സുപ്രീംകോടതിയിലേക്ക് മാർച്ചിനൊരുങ്ങവെയാണ് പൊലീസ് നടപടി. ഒരു വിഭാഗം ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കി. മറ്റുള്ളവർ പ്രതിഷേധവുമായി റോഡിൽ തുടരുകയാണ്.
പൊലീസുകാർ ആക്രമിച്ചെന്നും ശരീരഭാഗങ്ങളില്‍ പിടിച്ചെന്നും വനിതാ ഡോക്ടർമാർ പറഞ്ഞു. ഡോക്ടര്‍മാര്‍ ഉപരോധിച്ച ഐടിഒയിലെ റോഡ് തുറന്ന് കൊടുത്തു. പ്രദേശത്ത് വലിയ സംഘര്‍ഷ സാധ്യതയാണുള്ളത്. നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ രാവിലെ മുതലാണ് ഡോക്ടർമാര്‍ തെരുവില്‍ പ്രതിഷേധം ആരംഭിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടർമാരോട് ഇന്ന് മുതൽ ഡ്യൂട്ടി ബഹിഷ്ക്കരിക്കാൻ റസിഡൻ്റ് ഡോക്ടർമാരുടെ സംഘടന ആഹ്വാനം ചെയ്തു.
