മുംബൈ: മുംബൈ സ്വദേശിനിയുടെ പീഡനക്കേസ് പരാതിയില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിൽ പൊലീസ്. നിലവില്‍ ഒളിവിലുള്ള ബിനോയ് രാജ്യം വിടാനുള്ള  സാധ്യത മുന്നില്‍ക്കണ്ടായണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. പ്രതി രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. വിവര ശേഖരണത്തിനായി കേരളത്തിലുള്ള സംഘം ശനിയാഴ്ചയും പരിശോധന തുടരും. യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂ. അതേസമയം, ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയും.