''മതം ഒരു പെരുമാറ്റചട്ടമാണ്. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നാണ് അതു ജനങ്ങളെ പഠിപ്പിക്കുന്നുണ്ട്. നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ അത് സഹായിക്കുന്നു. രാഷ്ട്രീയത്തിലാണ് മതം ഏറ്റവും കൂടുതല്‍ വേണ്ടത്.'' നഡ്ഡ പറഞ്ഞു.

വഡോദര: മതത്തെ മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവർത്തനം അര്‍ത്ഥ ശൂന്യമാണെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ. മതം ജനങ്ങളെ നയിക്കുന്ന പെരുമാറ്റച്ചട്ടമാണെന്നും നഡ്ഡ അഭിപ്രായപ്പെട്ടു. സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ജെ പി നഡ്ഡ. ''മതവും രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം? എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുള്ള ചോദ്യമാണിത്. മതത്തിന്റെ സാന്നിദ്ധ്യമില്ലാത്ത രാഷ്ട്രീയപ്രവർത്തനം വിവേകരഹിതമായിരിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മതവും രാഷ്ട്രീയവും ഒരുമിച്ചു പോകേണ്ട കാര്യങ്ങളാണ്.'' നഡ്ഡ പറഞ്ഞു.

''മതം ഒരു പെരുമാറ്റചട്ടമാണ്. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നാണ് അതു ജനങ്ങളെ പഠിപ്പിക്കുന്നുണ്ട്. നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ അത് സഹായിക്കുന്നു. രാഷ്ട്രീയത്തിലാണ് മതം ഏറ്റവും കൂടുതല്‍ വേണ്ടത്.'' നഡ്ഡ പറഞ്ഞു. ബിജെപി എല്ലായ്പ്പോഴും ഇത്തരത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ്. രാജ്യത്തിനും സമൂഹത്തിനും ​ഗുണകരമായ പ്രവർത്തനങ്ങളാണ് ബിജെപി കാഴ്ച വയ്ക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ച് എതിരാളികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടയാൻ ശ്രമിക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം മുന്നേറുന്നുണ്ടെന്നും നഡ്ഡ കൂട്ടിച്ചേർത്തു.