Asianet News MalayalamAsianet News Malayalam

ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി; മണ്ഡലത്തിൽ കനത്ത സുരക്ഷ

വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പ് നടക്കുക. നന്ദിഗ്രാമിൽ തോറ്റ മമതാബാനർജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടങ്ങണമെങ്കിൽ  ജയം അനിവാര്യമാണ്.

polling starts in Bhawanipur
Author
Bhawanipur, First Published Sep 30, 2021, 8:20 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരിൽ( Bhawanipur ) വോട്ടെടുപ്പ്(polling) തുടങ്ങി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ പോളിംഗ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ബാധകമായിരിക്കും. സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയേയും ഭവാനിപൂരിൽ വിന്യസിച്ചിട്ടുണ്ട്. 

വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പ് നടക്കുക. നന്ദിഗ്രാമിൽ തോറ്റ മമതാബാനർജിക്ക്(Mamata Banerjee) മുഖ്യമന്ത്രി സ്ഥാനത്ത് തുടങ്ങണമെങ്കിൽ  ജയം അനിവാര്യമാണ്. ബിജെപിക്ക് വേണ്ടി പ്രിയങ്ക ടിബ്രേവാളും സിപിഎമ്മിനായി  ശ്രീജിബ് ബിശ്വാസമാണ് മമതക്കെതിരെ മത്സരിക്കുന്നത്. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റി വച്ച സംസേർഗഞ്ച്, ജാങ്കിപ്പൂർ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 

Follow Us:
Download App:
  • android
  • ios