Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും,കായിക മൽസരങ്ങൾ അനുവദിക്കില്ല

വായു ഗുണനിലവാര സൂചിക ‌ ‌500 കടന്നു.അഞ്ചാം ക്ലാസിന് മുകളിൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും

pollution crossing hgher limit, delhi pimary schools to be shut from tomorrow
Author
First Published Nov 4, 2022, 11:34 AM IST

ദില്ലി;വായു മലിനീകരണം രൂക്ഷമായി എൻ സി ആർ മേഖലയിൽ പലയിടങ്ങളിലും വായു ഗുണ നിലവാര സൂചിക ‌ ‌500 കടന്നു.പുക മഞ്ഞും രൂക്ഷമായി..ഉത്തർപ്രദേശ് ദില്ലി അതിർത്തിയിലെ ഗൗതം ബുദ്ധനഗർ ജില്ലയിൽ സ്കൂളുകൾ നവംബർ 8 വരെ ഓൺലൈൻ ആയി പ്രവർത്തിക്കാൻ നിർദ്ദേശം നല്‍കി. .മലിനീകരണം ‌നിയന്ത്രിക്കാൻ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം നടക്കും.പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും.അഞ്ചാം ക്ലാസിന് മുകളിൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും.കായിക മൽസരങ്ങൾ അനുവദിക്കില്ല. വായു മലിനീകരണ പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച ഹർജി  സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും

'ജനങ്ങളുടെ ആരോഗ്യത്തേക്കാൾ വലുതാണോ ഇതിന്റെ ചെലവ്?' മലിനീകരണത്തിന് പ്രതിവിധി കാണാത്തതെന്തെന്ന് വരുൺ ​ഗാന്ധി

Latest Videos
Follow Us:
Download App:
  • android
  • ios