Asianet News MalayalamAsianet News Malayalam

'രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വരണം': ആർഎസ്എസ് നേതാവ് മോഹൻ ഭ​ഗവത്

ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ്. എന്നാൽ അനിയന്ത്രിതമായ ജനസംഖ്യ ഇന്ത്യയുടെ വികസനത്തിന് ​ഗുണകരമാകില്ലെന്നാണ് മോഹൻ ഭ​ഗവത് അഭിപ്രായപ്പെട്ടത്.

population control should be ensure in country rss chief Mohan Bhagwat
Author
Moradabad, First Published Jan 18, 2020, 3:04 PM IST

ദില്ലി: രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായി ദമ്പതികൾക്ക് രണ്ട് കുട്ടികൾ മാത്രം എന്ന് നിയമം കൊണ്ടുവരണമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭ​ഗവത്. ഇത് രാജ്യവികസനത്തിന് അനിവാ​ര്യമാണെന്നും എന്നാൽ അന്തിമ തീരുമാനം സർക്കാരിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിയിലെ മുറാദാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസ് നേതാക്കളുമായി സംവദിക്കവെയാണ് സംഘടനയുടെ അടുത്ത അജണ്ടയെ കുറിച്ച് ഭാഗവത് സൂചിപ്പിച്ചത്. 

മുറാദാബാദിൽ നാല് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു മോഹൻ ഭ​ഗവത്. ''ഈ കാലഘട്ടത്തിന്റെ ആവശ്യമാണിത്. എന്നാൽ അന്തിമതീരുമാനം സർക്കാരിന്റേതാണ്. ഈ നിയമത്തിന് മതവുമായി ബന്ധമുണ്ടായിരിക്കില്ല. എല്ലാവർക്കും ബാധകമായിരിക്കും.'' മോഹൻ ഭ​ഗവത് പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറ‌ഞ്ഞു.

ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ്. എന്നാൽ അനിയന്ത്രിതമായ ജനസംഖ്യ ഇന്ത്യയുടെ വികസനത്തിന് ​ഗുണകരമാകില്ലെന്നാണ് മോഹൻ ഭ​ഗവത് അഭിപ്രായപ്പെട്ടത്. രാമക്ഷേത്ര നിർമാണത്തിന് ട്രസ്റ്ര് രൂപീകരിച്ചാൻ അതിൽ നിന്ന് മാറിനിൽക്കുമെന്നും മഥുരയും കാശിയും ആർഎസ്എസ് അജണ്ടയുടെ ഭാഗമല്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. പൗരത്വ നിയമന ഭേ​​ദ​ഗതിയ്ക്ക് അനുകൂലമായ നിലപാടാണ് ഉളളതെന്നും എന്നാൽ ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. 

 

Follow Us:
Download App:
  • android
  • ios