പ്രധാനമന്ത്രിക്കെതിരെയുള്ള കോൺഗ്രസ് വിമർശനത്തിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
ദില്ലി:രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ വ്യാപക പോസ്റ്ററുകൾ.തീവ്രവാദികളുടെ കൂട്ടാളിയെന്നെഴുതിയ പോസ്റ്ററുകളാണ് വ്യാപകമായി പതിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെയുള്ള കോൺഗ്രസ് വിമർശനത്തിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.രാഹുൽ ഇന്ന് അമേഠി സന്ദർശിക്കാനിരിക്കേയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
"പ്രധാനമന്ത്രിയെ കാണാനില്ല " എന്ന പരിഹാസവുമായി കോണ്‍ഗ്രസിന്‍റെ സമൂഹമാധ്യമ അക്കൗണ്ടില്‍ വന്ന പോസ്റ്റിനെതിരെ ഇന്ത്യ സഖ്യം കക്ഷികൾ രംഗത്തെത്തി.മോദി എവിടെയും പോയിട്ടില്ല, ദില്ലിയിൽ തന്നെയുണ്ടെന്ന് ഫറൂക്ക് അബ്ദുള്ള പറഞ്ഞു.മതിയായ ഇടപെടലുകൾ മോദി നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിമർശനം ഈ ഘട്ടത്തിൽ അംഗീകരിക്കാവുന്നതല്ലെന്ന് തൃണമൂൽ കോൺഗ്രസും വ്യക്തമാക്കി..സമൂഹ മാധ്യമ അക്കൗണ്ടിലെ പോസ്റ്റ് കോൺഗ്രസ് പിൻവലിച്ചിരുന്നു.രൂക്ഷ വിമർശനവുമായി മായാവതിയും രംഗത്തെത്തി.വൃത്തികെട്ട രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് മായാവതി പറഞ്ഞു.രാജ്യം ഒന്നിച്ച് നിൽക്കേണ്ട സമയത്ത് വകതിരിവ് കാണിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.വിമര്‍ശനം കടുത്തതോടെ കോൺഗ്രസ് കടുത്ത പ്രതിരോധത്തിലായി
പാർട്ടിയുടെ എക്സ്പേജിൽ മോദിക്കെതിരായ വിമർശനമിട്ടത് സമൂഹമാധ്യമ അക്കൗണ്ടുകളുടെ ചുമതലയുള്ള വക്താവ് സുപ്രിയ ശ്രീ നെയ്റ്റ് .ആണ്.പോസ്റ്റ് ചെയ്യും മുൻപ് നേതൃത്വത്തോടാലോചിച്ചില്ല. ബിജെപി വിമർശനം ശക്തമാക്കിയതോടെയാണ് നേതാക്കളുടെ ശ്രദ്ധയിൽ പെടുന്നത്.സുപ്രിയക്ക് ശക്തമായ താക്കീത് നൽകി പോസ്റ്റ് പിൻവലിപ്പിച്ചു
തുടർന്ന് പരസ്യ പ്രസ്താവന വിലക്കി സംഘടന ജനറൽ സെക്രട്ടറി പാർട്ടിയിൽ ഉത്തരവിറക്കി


