ചന്നിക്ക് ഒരു തവണ പാർട്ടി അവസരം നൽകിയതാണ് തുടർ അവസരം നൽകുമെന്ന്  പറയാനാകില്ലെന്നും ബാജ്വാ പറഞ്ഞു. 

അമൃത്സ‍ർ: കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി അവകാശവാദവുമായി കോൺഗ്രസ് നേതാവ് പ്രദീപ് സിംഗ് ബാജ്വാ രംഗത്ത്. ഹൈക്കമാൻഡ് ആരെ പ്രഖ്യാപിക്കുമെന്ന് പറയാനാകില്ലെന്നും എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാൻ ചന്നിക്കൊപ്പം താനും അർഹനാണെന്നും ബാജ്വാ പറഞ്ഞു. ചന്നിക്ക് ഒരു തവണ പാർട്ടി അവസരം നൽകിയതാണ് തുടർ അവസരം നൽകുമെന്ന് പറയാനാകില്ലെന്നും ബാജ്വാ പറഞ്ഞു. പ്രോ പഞ്ചാബി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രദീപ് സിങ് ബാജ്വാ ഈക്കാര്യം പറഞ്ഞത്.