മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുള്ള വ്യവസായി ഇക്ബാൽ മേമനുമായി നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻസിപി നേതാവ് ഫ്രഫുൽ പട്ടേൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് മുന്നിൽ ഹാജരായി. ദക്ഷിണ മുംബൈയിലെ ഇഡിയുടെ ഓഫീസിൽ രാവിലെയാണ്  അദ്ദേഹം ചോദ്യംചെയ്യലിന്  എത്തിയത്. 

ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന മേമന്റെ ഭാര്യയുടെ ‌ഹസ്ര ഇഖ്ബാലിന്റെ പേരിലുള്ള ഭൂമി ,പട്ടേലിനും ഭാര്യ വർഷക്കും പങ്കാളിത്തം ഉള്ള മില്ലേനിയം ‍ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാറ്റിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തൽ.ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്  പ്രഫുൽ പട്ടേൽ നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു.